kklm
തിരുമാറാടി ഗവ:വിഎച്ച്എസ്എസിൽ പ്രീ പ്രൈമറി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. 40 കുട്ടികളാണ് ഈ വർഷം പ്രീ പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്നത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ രാജൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ അനു ഏലിയാസ്, ഹെഡ്മിസ്ട്രസ് റാണിക്കുട്ടി ജോസഫ്, സ്റ്റാഫ്‌ സെക്രട്ടറി ബിൻസി അഗസ്റ്റിൻ, സീനിയർ അസിസ്റ്റന്റ് സതി കെ. തങ്കപ്പൻ, പ്രീപ്രൈമറി കോ ഓർഡിനേറ്റർ സോബിന യു. മറിയം എന്നിവർ സംസാരിച്ചു.