കൊച്ചി: മൺമറഞ്ഞ പ്രശസ്ത ഗായിക ലതാമങ്കേഷ്‌കർക്ക് ആരാധകർ ഗാനാഞ്ജലി അർപ്പിക്കും. സായാഹ്നക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മാർച്ച് ആറിന് വൈകിട്ട് അഞ്ചിനു പള്ളുരുത്തി രാമൻ കേന്ദ്രത്തിലാണ് സംഗീതപരിപാടി നടത്തുന്നത്. ഗായകരായ അഫ്സൽ, രാജലക്ഷ്മി, ജൂനിയർ മെഹബൂബ് എന്നിവർക്കൊപ്പം കൊച്ചിയിലെ പ്രമുഖ ഗായകരും പാട്ടുകൾ പാടും.