കൊച്ചി: എറണാകുളം കരയോഗം കഥകളി ക്ളബ്ബിന്റെ കഥകളി പുരസ്കാരദാന ചടങ്ങ് 20 ന് വൈകിട്ട് ആറിന് ടി.ഡി.എം ഹാളിൽ നടക്കും. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ആലപ്പാട് മുരളീധരൻ , ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ബാലിവധം കഥകളി അരങ്ങേറും. കഥകളി ക്ളബ്ബിന്റെ വാർഷികാഘോഷത്തോനടുബന്ധിച്ച് നൽകുന്ന കഥകളി പുരസ്കാരങ്ങൾക്ക് ഇത്തവണ കലാമണ്ഡലം വിനോദ് (കഥകളി സംഗീതം), കോട്ടയ്ക്കൽ വിജയരാഘവൻ (ചെണ്ട), സദനം ഭരതരാജൻ (മദ്ദളം), കലാമണ്ഡലം ബാലൻ (ചുട്ടി), കലാമണ്ഡലം മുരളീധരൻ (ചമയം) എന്നിവർ അർഹരായി. കഥകളിയിലെ സ്ത്രീസാന്നിദ്ധ്യത്തിനുള്ള കരുണാകരനാശാൻ സ്മാരക പുരസ്കാരം രവിപുരം കൗൺസിലർ എസ്.ശശികലയ്ക്ക് ലഭിച്ചു.