lok-adalat

കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടി (കെൽസ) മാർച്ച് 12ന് സംസ്ഥാനത്തെ എല്ലാ കോടതി കേന്ദ്രങ്ങളിലും രാവിലെ പത്തു മുതൽ ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതികളിൽ നിലവിലുള്ളതും അല്ലാത്തതുമായ വാഹനാപകട നഷ്ടപരിഹാര ക്ളെയിമുകൾ, ഹൈക്കോടതിയിലുള്ള ഇവയുടെ അപ്പീലുകൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം മജിസ്ട്രേട്ട് കോടതികളിൽ ഫയൽ ചെയ്ത ക്രിമിനൽ കേസുകൾ, ഒത്തുതീർപ്പിനു സാദ്ധ്യതയുള്ള കുറ്റകൃതങ്ങൾ, സിവിൽ കേസുകൾ, കുടുംബകോടതി കേസുകൾ, ഇലക്ട്രിസിറ്റി തർക്കവുമായി ബന്ധപ്പെട്ട ഒ.പികൾ, ഉപഭോക്തൃ തർക്കപരിഹാര ഫോറം, ലേബർ കോടതി തുടങ്ങിയ അർദ്ധ ജുഡിഷ്യൽ സംവിധാനങ്ങളുടെ പരിഗണനയിലുള്ള തർക്കങ്ങൾ പരിഗണിക്കും. ഇതിനായി കക്ഷികൾക്ക് ബന്ധപ്പെട്ട കോടതിയെയോ ജില്ലാ നിയമസേവന അതോറിട്ടിയെയോ സമീപിക്കാമെന്ന് കെൽസ മെമ്പർ സെക്രട്ടറി അറിയിച്ചു.