കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖാ ഭാരവാഹികളായി ജോസ് കെ.വി. (ചെയർമാൻ), സലീം എ. (സെക്രട്ടറി), ദീപ വർഗ്ഗീസ് (വൈസ് ചെയർപേഴ്‌സൺ), ആനന്ദ് എ.എസ് (ട്രഷറർ), സുരേഷ് ജി. (സികാസ ചെയർമാൻ), ആഷിൽ എം.എ., ജോബി ജോർജ്, രൂപേഷ് രാജഗോപാൽ, ടോണി വർഗ്ഗീസ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനാരോഹണം കുണ്ടന്നൂർ ലേ മെറിഡിയൻ ഹോട്ടലിൽ ഫെബ്രുവരി 26ന് നടക്കും.