
കൊച്ചി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ എറണാകുളം ജില്ലാ ശാഖയുടെ വാർഷിക പൊതുയോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മാർച്ച് 9ന് രാവിലെ 11 ന് കാക്കനാട്ടെ റെഡ് ക്രോസ് ഭവനിലാണ് വാർഷികയോഗം നടക്കുക. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് മാർച്ച് 17 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊതുയോഗം വിളിക്കാൻ റെഡ് ക്രോസ് ജില്ലാ അദ്ധ്യക്ഷൻ കൂടിയായ കലക്ടർ ഉത്തരവിട്ടത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചട്ടങ്ങൾ പ്രകാരമാണ് കളക്ടർ വാർഷിക യോഗം വിളിച്ചത്. ഭരണഘടനപരമായി ജില്ലാ കലക്ടറാണ് വാർഷിക യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക.