
കൊച്ചി : തുറമുഖത്തെ കണ്ടെയ്‌നർ ട്രെയ്‌ലർ മേഖലയിൽ നിലനിൽക്കുന്ന അരാജകത്വവും വാടകയിലെ വ്യവസ്ഥയില്ലായ്മയും പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യൂണിയനുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ട്രക്കുകളുടെ വാടക നിർണ്ണയിക്കുന്നതിനായി നാറ്റ്പാക് നൽകിയ റിപ്പോർട്ട് നടപ്പാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. വല്ലാർപ്പാടത്ത് ഒരു ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തും. സ്റ്റീമർ ഏജന്റ്‌സ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ കണ്ടെയ്‌നർ മോണിട്ടറിംഗ് കമ്മിറ്റി ജനറൽ കൺവീനർ ചാൾസ് ജോർജ് , പ്രകാശ് അയ്യർ, ഡെൻസിൽ ജോബ്, കെ.ജി. ഗിരീന്ദ്രബാബു, ട്രക്കുടമ സംഘടന ഭാരവാഹികളായ ടോമി തോമസ്, എ. ഷമീർ തുടങ്ങിയവർ സംസാരിച്ചു.