കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിക്കു കീഴിൽ സെൻറ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ കടയിരുപ്പ് പ്ലാന്റ് ലിപിഡ്‌സ് കമ്പനി സൗജന്യമായി നിർമ്മിച്ച സ്‌പോർട്‌സ് സെന്ററിൻെറ കൂദാശ ഇന്ന് രാവിലെ 10ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും. 5 കോടിയോളം രൂപ ചെലവഴിച്ചാണ് വിദ്യാർത്ഥികളുടെ കായിക പുരോഗതിക്കായി അന്തർദ്ദേശീയ നിലവാരത്തിൽ സ്‌കൂൾ ശതാബ്ദി സ്മാരകമായി സ്‌പോർട്‌സ് സെന്റർ നിർമ്മിച്ചത്. ഔട്ട്‌ഡോർ വോളിബാൾ കോർട്ട്, അത്ലറ്റിക് ഗ്രൗണ്ട് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച സ്പോർട്സ് സെന്ററിൽ 4 ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളും ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രവുമുണ്ട്. വിദ്യാലയത്തിന് മനോഹരമായ ചുറ്റുമതിൽ, സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള 2 പ്രവേശന കവാടങ്ങൾ, ജനറേറ്റർ, ടൈൽവിരിച്ച നടപ്പാത, ടോയ്ലെറ്റ് സമുച്ചയം എന്നിവയും ഒരുക്കിയിട്ടുണ്ട്.