
കൊച്ചി: മിഷൻ കൊവിഡ് പദ്ധതിയുടെ ഭാഗമായി വാക്‌സിനുകളുടെയും ചികിത്സകളുടെയും പരീക്ഷണങ്ങൾ നടത്തുന്നതിന് അമൃത ആശുപത്രിക്ക് ഉന്നത നിലവാരമുള്ള ക്ലിനിക്കൽ ട്രയൽ യൂണിറ്റ് ലഭിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ ഭാഗമായ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിറാക്) ധനസഹായത്തോടെയാണ് സംരംഭം. വാക്‌സിനുകളുടെയും ചികിത്സകളുടെയും ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡ.ബ്ല്യു.എച്ച്.ഒ), ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, ഐ.ക്യു.വി.ഐ.എ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് അമൃത ആശുപത്രി പ്രവർത്തിക്കുന്നത്. കൊവോവാക്‌സ് വാക്‌സിൻ ഫേസ് ത്രീ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത കേരളത്തിലെ ഏക ആശുപത്രിയാണ് അമൃത.