bjp
കറുകുറ്റിയിൽ നടന്ന ബി.ജെ.പി ബൂത്ത് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ബി.ജെ.പി കറുകുറ്റി പഞ്ചായത്ത് ഓഞ്ഞാടം പതിനഞ്ചാംബൂത്ത് സമ്മേളനവും ദീനദയാൽ, അഡ്വ. രൺജിത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനവും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ബ്രഹ്മരാജ്, അഡ്വ.കെ.എസ്. ഷൈജു, ജില്ലാ സെക്രട്ടറിമാരായ ബിജു പുരുഷോത്തമൻ, വി.കെ. ബസിത്കുമാർ, അങ്കമാലി മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി കെ.വി. ബിന്ദു, ജില്ലാ കമ്മറ്റി അംഗം ടി.ആർ. ബിജു ,പി.ടി. ശശി, സി.പി.അശോകൻ, ബൈജു കരിക്കാട്ടു വിള, എൻ.വി.വേലായുധൻ, ബോബി, പ്രദീപ് ശിവരാമൻ, സജീഷ്, ദിവ്യ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.