പറവൂർ: സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന അഖിലേന്ത്യ പണിമുടക്കിന് മുന്നോടിയായി സായാഹ്നധർണ്ണ നടത്തി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. പി.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ.സി. രാജീവ്, കെ.ബി. അറുമുഖൻ, കെ.എ. വിദ്യാനന്ദൻ, എം.ജെ രാജു, ടി.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.