പറവൂർ: കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവൂരിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അനുസ്മരണസന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, വൈസ് പ്രസിഡന്റ് എം.സി. പോൾസൺ, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ സെക്രട്ടറിമാരായ അബ്ദുൾ റസാക്ക്, കെ.സി. ഗോപാലൻ, കെ.ടി. ജോണി, മേഖലാ സെക്രട്ടറി കെ.പി. ജോസഫ്, ട്രഷറർ എൻ. ബാബു, പുഷ്പലത രാജൻ, പുഷ്പ കലാധരൻ എന്നിവർ സംസാരിച്ചു.