b
മുടക്കുഴ ഗ്രാമപഞ്ചായത്ത് ചെമ്പുശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇളമ്പകപ്പിള്ളി പാടശേഖരത്തിലെ ബസുമതി വിളവെടുപ്പ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് ചെമ്പുശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇളമ്പകപ്പിള്ളി പാടശേഖരത്തിലെ ബസുമതി വിളവെടുപ്പ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റോഷ്നി എൽദോ, പഞ്ചായത്ത് അംഗം രജിത ജയമോൻ, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, പാടശേഖരസമിതി ഭാരവാഹികളായ സജീവ് മലേക്കുടി, ജോയി പള്ളശേരി. ജോയി പി.സി എന്നിവർ നേതൃത്വം നൽകി.