
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ് എന്നിവർക്കായി ഹാജരായിരുന്ന അഡ്വ. സൂരജ് ടി. ഇലഞ്ഞിക്കൽ വക്കാലത്തൊഴിഞ്ഞു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഇന്നലെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസിന്റെ ഹിയറിംഗ് കോടതി മാർച്ച് 18ലേക്ക് മാറ്റി. എൻ.ഐ.എ പിടിച്ചെടുന്ന ആഭരണങ്ങളും പണവും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നൽകിയിരുന്നു. അഭിഭാഷകൻ പിൻമാറിയതോടെ ഇതും കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി.