പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ വാർഷികപദ്ധതി നിർദ്ദേശങ്ങൾക്കായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. 2022-23 വർഷത്തെ ധനവിഭവം,മേഖല വിഭജനം എന്നിവയെ സംബന്ധിച്ച് ജി.ഇ.ഒ കെ.ബി. ശ്രീകുമാർ സംസാരിച്ചു. പൊക്കാളി കൃഷിവ്യാപനത്തിനും ബ്ലോക്ക് പരിധിയിലുള്ള തോടുകളിലെയും ജലാശയങ്ങളിലെയും പുഴകളിലെയും എക്കൽ മണ്ണും മാലിന്യവുംനീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും മുന്തിയ പരിഗണന നൽകുമെന്ന് സിംന സന്തോഷ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗാന അനൂപ്, ബബിത ദിലീപ്കുമാർ, ബാബു തമ്പുരാട്ടി, മെമ്പർമാരായ കമല സദാനന്ദൻ, പി.വി. മണി, മുരളീധരൻ, ആന്റണി കോട്ടക്കൽ എന്നിവർ സംസാരിച്ചു.