ncp

കൊച്ചി: എൻ.സി.പിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വിഭാഗീയത സൃഷ്ടിക്കുന്നവർക്കെതിരെ നടപടി അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദേശീയ പ്രസിഡന്റ് ശരത് പവാറുമായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ കൂടിക്കാഴ്ച നടത്തും. പി.സി.ചാക്കോയ്ക്കും തീരുമാനങ്ങൾക്കും പൂർണ പിന്തുണ നൽകാനും തീരുമാനമായി. എൻ.സി.പി നേതൃത്വത്തിൽ ഭിന്നതയുണ്ടെന്ന വാർത്തകളുടെയും മുൻ സംസ്ഥാന ട്രഷറർ എൻ.എ. മുഹമ്മദ് കുട്ടിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ് ബാബു, പി.കെ. രാജൻ, ലതികാ സുഭാഷ് എന്നിവരുൾപ്പെടെ 35 സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.