കൊച്ചി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് കൽപ്പേനി ലക്ഷദ്വീപിലെ കൽപ്പേനി, അഗത്തി ദ്വീപുകൾ സന്ദർശിച്ചു. കൽപ്പേനിയിൽ കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രകാശ് ദാഗറിനെ ഡെപ്യൂട്ടി കളക്ടർ ഹർഷിത് സൈനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇരു ദ്വീപുകളിലും വിദ്യാർത്ഥികൾക്കായി നാവികസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കപ്പലിൽ എത്തിയ സംഘം ക്ലാസുകൾ നൽകി. കപ്പൽ സന്ദർശനം, പ്രഥമശുശ്രൂഷാ പരിശീലനം തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു.