ആലുവ: ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ നടന്ന 'മകം തൊഴൽ മഹോത്സവം' ഭക്തിസാന്ദ്രമായി. പ്രസാദഊട്ടിൽ നിരവധി ഭക്തർ പങ്കെടുത്തു. തുടർന്ന് ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിച്ച ഭജനാമൃതവും ഉച്ചക്ക് രണ്ടിന് ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന ദേവനാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി തോട്ടത്തിൽമന രവി തിരുമേനിയുടെയും കാർമ്മികത്വത്തിൽ മകം തൊഴൽ പൂജക്കുശേഷം ക്ഷേത്ര നടതുറന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആർ. പ്രദീപ്കുമാർ, സെക്രട്ടറി എം.പി. സുരേന്ദ്രൻ, ട്രഷറർ ടി.പി. സന്തോഷ്‌കുമാർ, എ.വി. രവീന്ദ്രൻ, എ.എസ്. സലിമോൻ, എൻ. അനിൽകുമാർ, കെ.എൻ. നാരായണൻകുട്ടി, എ.യു. ദേവദാസ്, അനൂഷ് രവീന്ദ്രൻ, ശ്രീനാഥ് നായ്ക്ക്, പി.കെ. ശശിധരൻ, കെ.കെ. മോഹനൻ, കെ.കെ. സന്തോഷ്, രാജ്കുമാർ, ടി.പി. ജയൻ, എ.സി. സന്തോഷ് തുടങ്ങിയവർ നേതൃത്വംനൽകി.