antta-pokkali-
എന്റെ പൊക്കാളിയുടെ വിപണനോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവഹിക്കുന്നു.

പറവൂർ: കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കൃഷിചെയ്ത പൊക്കാളി അരി വിപണിയിലേക്ക്. എന്റെ പൊക്കാളി എന്ന പേരിലാണ് വിപണിയിലെത്തുന്നത്. വിപണനോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവഹിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ.എസ്. അനിൽകുമാർ, കോട്ടുവള്ളി കൃഷിഓഫീസർ കെ.സി. റൈഹാന, ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, കൃഷി അസിസന്റ് എസ്.കെ. ഷിനു, ലീമ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

കോട്ടുവള്ളി കൃഷിഭവനുമായി സഹകരിച്ചാണ് പത്തേക്കർ പാടത്ത് വിദ്യാർത്ഥികൾ കൃഷിയിറക്കിയത്. ഇവിടെനിന്ന് ലഭിച്ച നെല്ലാണ് സംസ്കരിച്ച് അരിയാക്കിയത്. പൊക്കാളി അവൽ, പൊക്കാളി പുട്ടുപൊടി എന്നിവ അടുത്തഘട്ടത്തിൽ വിപണിയിലേത്തും. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എക്കോഷോപ്പിൽ പൊക്കാളി ഉത്പന്നങ്ങൾ ലഭിക്കും.