അങ്കമാലി: അങ്കമാലി ഹെൽത്ത് ബ്ലോക്ക് മലമ്പനിമുക്ത മേഖലയായി പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടിയും നഗരസഭാ ചെയർമാൻ റെജി മാത്യുവും ചേർന്ന് പ്രഖ്യാപിച്ചു. അങ്കമാലി ഹെൽത്ത് ബ്ലോക്കിന് കീഴിൽ അയ്യമ്പുഴ, മഞ്ഞപ്ര, തുറവൂർ, മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു മലമ്പനി മുക്തമായി പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക് പരിധിക്കുള്ളിൽ കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ തദ്ദേശീയമായ മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മേരി ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, ടി.വൈ. ഏലിയാസ്, ജെസ്മി ജോജോ, മേരി ആന്റണി, ഫാ. ഇഗ്‌നേഷ്യസ് ഡോൺബോസ്‌കോ, സൂപ്രണ്ട് ഡോ. നസീമ നജീബ്, ഡോ ബിന്ദു, ഹെൽത്ത് സൂപ്പർവൈസർ ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.