gusthi
പഞ്ചഗുസ്തി മത്സരം വിജയികൾക്കൊപ്പം സംഘാടകർ

കോലഞ്ചേരി: ഗോൾഡൻ ജിമ്മിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ജിമ്മുകളുടെ പ്രതിനിധികൾ പങ്കെടുത്ത പഞ്ചഗുസ്തി മത്സരം നടന്നു. രണ്ട് കാ​റ്റഗറി ആയി നടന്ന മത്സരങ്ങളിൽ എ.എസ്. ശരത് 75 കിലോക്ക് മുകളിലും ആർ. ശിവജിത്ത് 75 കിലോക്ക് താഴെയും വിജയിച്ചു. സുമോദ് ജി. നായർ സമ്മാനങ്ങൾ വിതരണംചെയ്തു. ദേശീയചാമ്പ്യൻ കെ.എഫ്. നോബി, സാബു പി. പോൾ, വർഗീസ് മണ്ഡപത്തിൽ, എം.ടി. ഹാനോക്ക്, ലതീഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.