വൈപ്പിൻ: എടവനക്കാട് ഇക്ബാൽ വായനശാലയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന റോഡ്സുരക്ഷാ ബോധവത്കരണ കാമ്പയിൻ അണിയൽ ബസാറിൽ ഞാറക്കൽ എസ്.ഐ എ.കെ. സുധീർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബെയ്‌സിൽ മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബി. സാബു, ആനന്ദവല്ലി ചെല്ലപ്പൻ, ഇ.ആർ. ബിനോയ്, അജാസ് അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി.എൻ. തങ്കരാജ്, ബാലസാഹിത്യകാരൻ സരസൻ എടവനക്കാട്, വായനശാല സെക്രട്ടറി എൻ.എ. ബിനോയ്, ദാസ് കോമത്ത്, നാസർ ബാബു മംഗലത്ത്, പി.സി. ഷെൽട്ടൺ എന്നിവർ പ്രസംഗിച്ചു.