ആലുവ: എടത്തല പഞ്ചായത്ത് വാർഡ് പത്താംവാർഡിൽ മാളേയ്ക്കപ്പടി പിറളി ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം. കളത്തിൽ അമൃതകൃപയിൽ എം. സുരജകുമാരിയുടെ വീട്ടിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങൾ മോഷണംപോയി.

ഹൈക്കോടതിയിൽ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച എം. സുരജകുമാരിയും രണ്ടു പെൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ മൂന്നുപേരും വള്ളിക്കാവിലെ അമൃതാനന്ദമയിമഠം ആശ്രമത്തിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വീട് വൃത്തിയാക്കുവാൻ വന്നപ്പോഴാണ് വീട്ടിലെ മോഷണം ശ്രദ്ധയിൽപ്പെട്ടത്. എടത്തല പൊലീസിൽ പരാതി നൽകി.