kklm
കൂത്താട്ടുകുളത്തെ ദേവസം ബോർഡ് സ്ഥലങ്ങങ്ങളും സഹകരണ ആശുപത്രിയും ദേവസം ബോർഡ് മെമ്പർ പി.എം തങ്കപ്പനും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.

കൂത്താട്ടുകുളം: തിരുവിതാംകൂർ ദേവസ്വംബോർഡ് വക ടൗണിലുള്ള 75 സെന്റ് സ്ഥലവും ശാസ്ത്രാക്ഷേത്രവും സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ പറഞ്ഞു. ക്ഷേത്രഉപദേശകസമിതിയുടെ നിവേദനത്തെത്തുടർന്ന് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തിന്റെ സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

75 സെന്റ് സ്ഥലത്തിൽ മുപ്പത് സെന്റ് സ്ഥലം ഗവൺമെന്റ് പഞ്ചായത്തിന് വിട്ടുനൽകി. ഇതിന് സമാന്തരമായി 34 സെന്റ് സ്ഥലത്ത് സഹകരണ ആശുപത്രിക്കായി 32 വർഷത്തേക്ക് ലീസിന് നൽകിയിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ് ആശുപത്രി പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഉത്തരവാദപ്പെട്ടവർ ഭൂമിയും ആശുപത്രിയും തിരികെ ദേവസ്വം ബോർഡിനെ ഏൽപ്പിക്കുവാൻ തയ്യാറാണെന്ന് ടി.എം തങ്കപ്പൻ പറഞ്ഞു. ഇതിന്റെ നടപടികൾ ഉടൻ ആരംഭിക്കും. ദേവസ്വം വിജിലൻസ് ഓഫീസർ ജി.ജി. മധു, ദേവസ്വം തഹസിൽദാർ ജയചന്ദ്രൻ കല്ലിങ്കൽ, ഉപദേശക സമിതി പ്രസിഡന്റ് പി.സി. അജയഘോഷ്, സെക്രട്ടറി ടി.ആർ. രാജൻ, അംഗങ്ങളായ എൻ.കെ അഭിലാഷ്, ശ്രീജിത്ത് ദേവ്, കെ.എൻ. രാജേഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

നിലവിൽ ബാലായ പ്രതിഷ്ഠയിലിരിക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുവാൻ ദേവസ്വംബോർഡ് നടപടി സ്വീകരിക്കും. ക്ഷേത്രം ഉൾപ്പെടുന്ന സ്ഥലത്തെ മാലിന്യനിക്ഷേപം തടയുവാൻ ഇവിടേക്കുള്ള വഴിയടച്ച് ഗേറ്റ് വെക്കും.

അതേസമയം ആശുപത്രി ഭരണസമിതി സ്ഥലവും കെട്ടിടവും ദേവസ്വം ബോർഡിന് വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനങ്ങത്തെടുക്കുകയോ കത്തുനൽകുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ റോയി എബ്രഹാം പറഞ്ഞു.