ആലുവ: പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ച് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങളെ അപമാനിച്ച വിഷയം മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്ന ആവശ്യം പ്രസിഡന്റ് നിരാകരിച്ച സാഹചര്യത്തിലാണ് ഇറങ്ങിപ്പോയത്. 2020-21 സാമ്പത്തിക വർഷത്തിലെ ഫണ്ട് ഉപയോഗത്തിലുണ്ടായ ക്രമക്കേട് ചർച്ചചെയ്യാതെ പ്രസിഡന്റ് കമ്മിറ്റിയെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ മെമ്പർമാരായ ഷെമീർ തുകലിൽ, ലാലൻ കെ. മാത്യു, ഷാജിത നൗഷാദ്, രാജു, ലിസി സെബാസ്റ്റ്യൻ, ആബിദ ശരീഫ്, സതി ഗോപി, സജ്‌ന നസീർ, അശ്വതി രതീഷ് എന്നിവർ സംബന്ധിച്ചു.