വൈപ്പിൻ: അണിയിൽ കടപ്പുറം ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സമുദ്രപൂജയും മീനൂട്ടും നടന്നു . ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. തന്ത്രിയെ ക്ഷേത്രഭാരവാഹികൾ പൂർണ്ണകുഭം നൽകി സ്വീകരിച്ചു. തീരപ്രദേശത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും മത്സ്യസമ്പത്തിന്റെ വർദ്ധനവിനും വേണ്ടിയാണ് സമുദ്രപൂജയും മീനൂട്ടും നടത്തുന്നത്.