മൂവാറ്റുപുഴ: കെ.എസ് പെട്രോളിയം ഡീലേഴ്സ് ആൻഡ് അലൈഡ് ബിസിനസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും സോഷ്യൽ സർവീസ് സ്റ്റഡി സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ വെള്ളൂക്കുന്നം മിലൻടവറിൽ ആരംഭിച്ച മിൽമ ഉത്പന്നങ്ങളുടെ വിപണനകേന്ദ്രം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ ജോൺ തെരുവത്ത് ആദ്യവില്പന നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ മുഖ്യഅതിഥിയായിരുന്നു. കൗൺസിലർ ആശ അനിൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. അജ്മൽ, മേരി പീറ്റർ, സംഘം പ്രസിഡന്റ് എം.ടി. തങ്കച്ചൻ, ഡയറക്ടർമാരായ വി.കെ. ബാലകൃഷ്ണൻ, അശ്വതി രവി, സെക്രട്ടറി വിഷ്ണുപ്രിയ രാജ്, എന്നിവർ സംസാരിച്ചു.