nadukkara
നടുക്കര അഗ്രോ ഫ്രൂട്ട് പ്രോസസിംഗ് കോർപ്പറേഷൻ ചെയർമാനായി അഡ്വ.ജോസ് ടോം ചുമതലയേറ്റെടുക്കുന്നു

മൂവാറ്റുപുഴ: നടുക്കര അഗ്രോഫ്രൂട്ട് പ്രോസസിംഗ് കോർപ്പറേഷൻ ചെയർമാനായി അഡ്വ. ജോസ്ടോം ചുമതലയേറ്റു. എൽ.ഡി.എഫിൽ കേരള കോൺഗ്രസിന് അനുവദിച്ചതായിരുന്നു ചെയർമാൻസ്ഥാനം. ചടങ്ങിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ട്രാവൻകൂർ സിമന്റ് ചെയർമാനും കേരള കോൺഗ്രസ് (എം )ജില്ലാ പ്രസിഡന്റുമായ ബാബു ജോസഫ്, കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല, തോമസ് പാറക്കൻ, കെ. പി .ജോസഫ് കുന്നത്തുപുരയിടം,അഡ്വ. ഷൈൻ ജേക്കബ്, ഡൊമനിക് അയ്യൻകോലി ,ടോമി കെ .തോമസ് ,ലാംബയ് മാത്യു, ജോയി പെരുമ്പിള്ളികുന്നൻ, ടോബി സെബാസ്റ്റ്യൻ, ജോർജ് തെക്കുപുറം,രാജേഷ് പൊന്നുംപുരയിടം, മധു, ജോർജ് മുണ്ടക്കൽ എന്നിവർ സംസാരിച്ചു.