
കൊച്ചി: ജില്ലയിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷം ഇന്ന് രാവിലെ 11ന് ടൗൺഹാളിൽ നടക്കും. നവകേരള മിഷൻ, സംയോജിത തദ്ദേശസ്വയംഭരണ സർവീസ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. മൂന്നിന് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ്ട്രോഫി സമ്മാനിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല ചടങ്ങിൽ ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക് തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതല പരിപാടികൾക്കു പുറമേ ബ്ലോക്കുതല പരിപാടികളും നടക്കും.