നെടുമ്പാശേരി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന 'വിശപ്പിനു ഭക്ഷണം, ജീവന് രക്തം' കാമ്പയിന്റെ ഭാഗമായി നെടുമ്പാശേരി മേഖലാകമ്മിറ്റി 1500 പൊതിച്ചോറുകൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.യു. പ്രമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, മേഖലാ പ്രസിഡന്റ് അലൻ ബാബു, സജിൻ മുരളി എന്നിവർ നേതൃത്വം നൽകി. രക്തദാനവും സംഘടിപ്പിച്ചു.