കോതമംഗലം: ബി.ജെ.പി ഇളമ്പ്ര 91-ാം ബൂത്തിന്റെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും അഡ്വ. രൺജിത്ത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും നടന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഗോപു അദ്ധ്യക്ഷത വഹിച്ചു. 92-ാം ബൂത്ത് പ്രസിഡന്റ് കെ.എൻ. ബിനു അഡ്വ. എസ് സുരേഷിനെ സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടികാടൻ, ജില്ലാകമ്മിറ്റി അംഗം കെ.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി വിനോദ്കുമാർ, അജി പൂക്കട, കെ.കെ. രവീന്ദ്രൻ, എൻ. രാമചന്ദ്രൻ, ഗീതു മോഹൻദാസ്, അനീഷ ബിജു എന്നിവർ സന്നിഹിതരായിരുന്നു