കോലഞ്ചേരി: പാടശേഖരത്തിൽ വർഷങ്ങളായി തരിശുകിടന്ന നെൽവയലിൽ ഉഴുന്നുപയർ കൃഷിക്ക് വിത്തിട്ടു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. എൻ.വി. കൃഷ്ണൻകുട്ടി, എം.വി. ജോണി, ടി.വി. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി, കൃഷി അസിസ്​റ്റന്റ് ഡയറക്ടർ മിനി എം. പിള്ള, കൃഷി ഓഫീസർ ജോബിലി തുടങ്ങിയവർ സംബന്ധിച്ചു.