
വൈപ്പിൻ: നാടക നടൻ എളങ്കുന്നപ്പുഴ കുരിശിങ്കൽ കെ.വി. ആന്റണി (77) നിര്യാതനായി. ഭാര്യ: ഫിലോമിന (മുൻ പഞ്ചായത്തംഗം). മക്കൾ: അനശ്വര, ആതിര. മരുമക്കൾ: ആന്റണി, ബിജു.
നാലു പതിറ്റാണ്ടിലേറെ കേരളത്തിലെ പ്രശസ്ത നാടകസംഘങ്ങളിൽ അഭിനയിച്ച ആന്റണി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2019ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചു. പാല പ്രണവം കമ്യൂണിക്കേഷൻസിന്റെ 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന നാടകത്തിലാണ് അവസാനമായി അഭിനയിച്ചത്. ആറ്റിങ്ങൽ പത്മശ്രീ, ചൈതന്യ, കൊല്ലം അനശ്വര, ആലുവ ശാരിക, പെരുമ്പാവൂർ അനുപമ, തൃശൂർ ഹിറ്റ്‌സ്, കഴിമ്പ്രം തിയേറ്റേഴ്‌സ് തുടങ്ങിയ പ്രൊഫഷണൽ നാടകസംഘങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തു.
എറണാകുളം ഫൈൻ ആർട്‌സ് സൊസൈറ്റി, കുന്നംകുളം കേണ്ടസ്, ഇരിങ്ങാലക്കുട എസ്.എൻ.വൈ.എം, വിക്രമൻ നായർ പുരസ്‌കാരം തുടങ്ങിയ അവാർഡുകളും ആന്റണിക്കു ലഭിച്ചിട്ടുണ്ട്. കെ.എസ്.വൈ.എഫിലൂടെ പൊതുരംഗത്തുവന്ന ആന്റണി സി.പി.എം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.