df

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്ന 'റെഡ് പാലറ്റ്' എന്ന ചിത്രകലാക്യാമ്പ് ഒരുക്കുന്നു. കലൂർ വൈലോപ്പിള്ളി സ്മാരകമാണ് വേദി. ഫെബ്രുവരി 20നാണ് ക്യാമ്പ്. രാവിലെ 9ന് ടി.എ സത്യപാൽ ഉത്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസും അഡ്വ.കെ.എസ്. അരുൺ കുമാറും സംസാരിക്കും. മനോജ് നാരായണൻ, സിന്ധു ദിവാകരൻ, അജയകുമാർ, ഉദയകുമാർ, ഡോ. അജിത്കുമാർ, കെ.എ ഫ്രാൻസിസ്, പി.വി.നന്ദൻ, ബിന്ദി രാജാഗോപാൽ, സാറ ഹുസൈൻ, അജയൻ വി.കാട്ടുങ്ങൽ, അഭിലാഷ് ഉണ്ണി, അനീഷ് നെട്ടയം, രഞ്ജിത്ത് ലാൽ, സജു അയ്യമ്പിള്ളി രാജു ശിവറാം തുടങ്ങിവർ പങ്കെടുക്കും.