മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജിൽ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസ് (ഒ.എം.എഫ്.എസ്) ദിനാചരണത്തന്റെ ഭാഗമായി ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറിയുടെ സാദ്ധ്യതകളെയും പ്രധാന്യത്തെയുംകുറിച്ച് ഓൺലൈൻ ശില്പശാല സംഘടിപ്പിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി . എസ്. റഷീദ് ശി ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ടി.എസ്. ബിന്യാമിൻ, പ്രിൻസിപ്പൽ ഡോ. ജിജുജോർജ് ബേബി എന്നിവർ പ്രസംഗിച്ചു. സർജറിവിഭാഗം മേധാവി ഡോ. എൽദോസ് ജോർജ് നേതൃത്വം നൽകി. ഇരുന്നൂറിലേറെ യുവ ഡെന്റിസ്റ്റുകൾ പങ്കെടുത്തു.


.