മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അനുസ്മരണസമ്മേളനം നടത്തി. മൂവാറ്റുപുഴ വ്യാപാരഭവനിൽ നടന്ന സമ്മേളനം ജില്ല പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഫോട്ടോ അനാച്ഛാദനം നടത്തി. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, മേഖലാ ജനറൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ബാബു കുരുത്തോല, യൂത്ത്‌വിംഗ് ജില്ലാ സെക്രട്ടറി നിഷാദ് കെ.എസ്, വനിതാവിംഗ് മേഖലാ പ്രസിഡന്റ് ഡോ. വിജയലക്ഷ്മി ബാബു, യൂത്ത്‌വിംഗ് മേഖലാ പ്രസിഡന്റ് അലക്സാണ്ടർ ജോർഡി, വനിതാവിംഗ് ജില്ല സെക്രട്ടറി സുലൈഖ അലിയാർ, സീമ നിസാർ, മൂവാറ്റുപുഴ യൂണിറ്റ് സെക്രട്ടറി ഗോപകുമാർ, ട്രഷറർ പി.യു. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.