കാലടി: പ്ലാന്റേഷൻ കോർപ്പറേഷന്റെ വിവിധ എസ്റ്റേറ്റുകളിൽ വന്യജീവികളുടെ ശല്യം വർദ്ധിച്ചു. ഇവിടെയുള്ള വൈദ്യുതി വേലികൾ പ്രവർത്തനരഹിതമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് തൊഴിലാളികളാണ് ഇരയാകുന്നത്. വനമേഖലയിൽ വൈദ്യുതിവേലികൾ സ്ഥാപിക്കാനും ജീവനക്കാർക്കും സമീപവാസികൾക്കും സുരക്ഷ ഉറപ്പാക്കാനും സർക്കാരും വനംവകുപ്പ് അധികാരികളും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ, (ഐ.എൻ.ടി.യു.സി) വൈസ് പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ കുഞ്ഞ് ഇല്ലമ്പിള്ളി ആവശ്യപ്പെട്ടു. യൂണിയൻ ജനറൽ സെക്രട്ടറി ആനന്ദ്കുമാർ ഷിബു, ബിജു.എം.വി, ഗ്രൂപ്പ് സ്രെക്രട്ടറി പ്രവീഷ് നളൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.