മൂവാറ്റുപുഴ: റോഡുപണി നടക്കുന്നതിനാൽ 21മുതൽ മേയ് 15വരെ മൂവാറ്റുപുഴയിൽനിന്ന് കാളിയാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പോത്താനിക്കാട് ജംഗ്ഷൽനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പോത്താനിക്കാട് ചാത്തമറ്റം റോഡ്, പൈങ്ങോട്ടൂർവഴി കാളിയാറിന് പോകണം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൈങ്ങോട്ടൂരിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കുളപ്പുറം പോത്താനിക്കാട് റോഡുവഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അറിയിച്ചു.