
കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമേണ കുറയുന്നു. ഇന്നലെ 1403 പേർക്കാണ് രോഗം ബാധിച്ചത്. 2932 പേർ രോഗമുക്തി നേടി. ജില്ലയിൽ ചികിത്സയിലുള്ള ആകെ കൊവിഡ് രോഗികൾ 15,489. 11,721 പേർക്ക് കൂടി ഇന്നലെ വാക്‌സിൻ വിതരണം ചെയ്തു. ആകെ 90,785 ഡോസ് മുൻകരുതൽ ഡോസ് നൽകി.