df

കൊച്ചി: കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നൽകിയ സേവനത്തെ മാനിച്ച് കൊവിഡ് വാരിയേഴ്‌സിന് 50 ശതമാനം ഡിസ്‌കൗണ്ടിൽ ഇന്നുമുതൽ ട്രിപ് പാസ് (കൊച്ചി വൺകാർഡ്) ഏർപ്പെടുത്തി. ഡോക്ടർമാർ, നഴ്‌സ്, ഫാർമസിസ്റ്റ്, ആശാപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ആതുരശുശ്രൂഷാ സേവനരംഗത്ത് പ്രവർത്തിക്കുന്നവർ, ശുചീകരണത്തൊഴിലാളികൾ, പൊലീസ് തുടങ്ങിയവർ അടങ്ങിയ കൊവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കൊച്ചി വൺകാർഡും തിരിച്ചറിയൽ കാർഡും കാണിച്ചാൽ മതി. പുതുതായി കൊച്ചി വൺകാർഡ് ട്രിപ് പാസ് എടുക്കുന്നവർ കൊവിഡ് വാരിയർ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയിൽ കാർഡിന്റെ ഫോട്ടോകോപ്പിയും നൽകണം.