അങ്കമാലി: സി.ഡി.എസ് തിരഞ്ഞെടുപ്പിൽ അങ്കമാലി മേഖലയിൽ എൽ.ഡി.എഫിന് മേൽക്കൈ. തുറവൂർ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് പ്രതിനിധികൾ വിജയിച്ചത്. അങ്കമാലി നഗരസഭ: ലില്ലി ജോണി ( ചെയർപേഴ്സൺ), ഷൈലജ തങ്കരാജ് (വൈസ് ചെയർപേഴ്സൺ), കറുകുറ്റി: ശാന്ത (ചെയർപേഴ്സൺ), സുമതിലകൻ (വൈസ് ചെയർപേഴ്സൺ), മൂക്കന്നൂർ: ലിസി ജെയിംസ് (ചെയർപേഴ്സൺ), സുജ സുബ്രൻ (വൈസ് ചെയർപേഴ്സൺ), തുറവൂർ: സിമി രാജീവ്, (ചെയർപേഴ്സൺ), റോസ്മേരി മനു (വൈസ് ചെയർപേഴ്സൺ). മഞ്ഞപ്ര: ബിന്ദുപോൾ (ചെയർപേഴ്സൺ), പ്രസന്ന വിജയൻ (വൈസ് ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു. മഞ്ഞപ്ര ഒഴികെ നഗരസഭ ഉൾപ്പെടെ എല്ലായിടത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. യു.ഡി.എഫിന് ലഭിച്ച തുറവൂരിൽ മത്സരത്തിൽ തുല്യവോട്ട് വന്നതിനെത്തുടർന്ന് നറുക്കെടുപ്പിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്.