bava
സ്‌പോർട്‌സ് സെന്ററിൻെറ കൂദാശ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവ്വഹിക്കുന്നു

കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിക്കുകീഴിൽ സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കടയിരുപ്പ് പ്ലാന്റ് ലിപിഡ്‌സ് കമ്പനി നിർമ്മിച്ച് നൽകിയ സ്‌പോർട്‌സ് സെന്ററിൻെറ കൂദാശ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു. സ്‌കൂൾ ശതാബ്ദിയുടെ ഭാഗമായാണ് സ്‌പോർട്‌സ് സെന്റർ നിർമ്മിച്ചത്. സെന്ററിന്റെ താക്കോൽ പ്ലാന്റ് ലിപിഡ്‌സ് ചെയർമാൻ സി.ജെ. ജോർജ് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു കൈമാറി.
ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, വികാരിമാരായ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ജേക്കബ് കുര്യൻ, ലിപിഡ്‌സ് എം.ഡി ജോൺ നെച്ചുപ്പാടം, കണ്ടനാട് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ്, സാജു പടിഞ്ഞാക്കര, ജോർജ് സി. കുരുവിള, അഡ്വ.മാതു പി. പോൾ, പ്രിൻസിപ്പൽമാരായ ഹണി ജോൺ തേനുങ്കൽ, കെ.ഐ. ജോസഫ്, ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.