
കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന്റെ ഗ്രാൻഡ് ജൂറിയെ പ്രഖ്യാപിച്ചു. യു.എൻ എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ റസിലിയൻസ് ടു ഡിസാസ്റ്റേർസ് ആൻഡ് കോൺഫ്ളിക്ട്സ് ഗ്ലോബൽ സപ്പോർട്ട് ബ്രാഞ്ച് ആക്ടിംഗ് ഹെഡായ മുരളി തുമ്മാരുകുടിയാണ് ഇന്ത്യയിൽ നിന്നുള്ള ജൂറി അംഗം. 184ലധികം രാജ്യങ്ങളിൽ നിന്നായി 23,282 നഴ്‌സുമാർ, 250,000 ഡോളറിന്റെ വൻ സമ്മാനത്തുകയുള്ള മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് 4,334 നഴ്‌സുമാരുടെ എൻട്രിയെത്തി. മേയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ദുബായിലാണ് അവാർഡ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്കും നോമിനേഷനും : www.asterguardians.com.