cpm

ആലുവ: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം പെരിയാറിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലോട്ടിംഗ് പ്രചരണബോർഡ് ശ്രദ്ധേയമായി. 20 അടി നീളവും എട്ട് അടി ഉയരവുമുള്ള കൂറ്റൻ ബോർഡാണ് പെരിയാറിന്റെ നടുക്ക് വെള്ളത്തിൽ സ്ഥാപിച്ചത്. ഏരിയ കമ്മിറ്റി അംഗം പി.എം. സഹീർ, മണപ്പുറം ബ്രാഞ്ച് സെക്രട്ടറി ഫെബി കെ. പള്ളത്ത് എന്നിവരുടെ നേതൃത്വത്തിൽ മണപ്പുറം ബ്രാഞ്ചാണ് ബോർഡ് ഒരുക്കിയത്.