df

കൊച്ചി: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ ) 11-ാം സംസ്ഥാന സമ്മേളനം മാർച്ച് 26 ,27 തീയതികളിൽ എറണാകുളത്ത് നടത്തും. സമ്മേളനത്തിന്റെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു രക്ഷാധികാരിയായി സംസ്ഥാന പ്രസിഡന്റ് കെ.ജി. വിജയകുമാരൻ നായരേയും ചെയർമാനായി കുരുവിള മാത്യുസിനേയും വൈസ് ചെയർമാനായി സജിനി തമ്പിയേയും ജനറൽ കൺവീനറായി എ.എം. സെയ്ദിനേയും കൺവീനറായി എം.എ കുഞ്ഞുമുഹമ്മദിനേയും ജോയിന്റ് കൺവീനറായി രമ മോഹനേയും ട്രഷറാനയി വിൻസന്റ് ആലുവയേയും തിരഞ്ഞെടുത്തു. സ്വാഗത സംഘ രൂപീകരണയോഗത്തിൽ കെ.ജി. വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സഖറിയ സേവ്യർ, അബ്ദുൾ ഗഫൂർ ഹാജി എന്നിവർ പ്രസംഗിച്ചു.