തൃക്കാക്കര: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട ഇടതുപക്ഷ ഗവൺമെന്റ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി എൻ.ജി.ഒ ക്വാർട്ടേഴ്സ് ജംഗ്ഷനിൽ സമരസംഗമം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടത്തിയ സമരസംഗമം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹംസ മൂലയിൽ അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ മമ്മു, ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഇബ്രാഹിം, മണ്ഡലം ജനറൽ സെക്രട്ടറി പി.എം യൂസഫ്, തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി.എം അലി, കെ.കെ. അക്ബർ, കൗൺസിൽ അംഗം കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.എം. അബൂബക്കർ, ജില്ലാ സെക്രട്ടറി പി.എം മാഹിൻകുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ നിയാസ്, മുനിസിപ്പൽ പ്രസിഡന്റ് സി.എസ് സിയാദ്, ജനറൽ സെക്രട്ടറി മുഹമ്മദ്സാബു കൊല്ലംകുടി, ഭാരവാഹികളായ മുഹമ്മദ് സ്വാദിഖ്, സാഹിൽ, ഇല്ല്യാസ്, നഗരസഭ കൗൺസിലർ സജീന അക്ബർ എന്നിവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം ഹബീബ് സ്വാഗതവും ട്രഷറർ സി.എ റഹീം നന്ദിയും പറഞ്ഞു.