മൂവാറ്റുപുഴ: ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലേയും നഗരസഭയിലേയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് പൂർത്തിയായി. മൂവാറ്റുപുഴ നഗരസഭ: നിഷ മനോജ് (ചെയർപേഴ്സൺ), ധന്യ അരുൺ (വൈസ് ചെയർപേഴ്സൺ).
പഞ്ചായത്തുകൾ: മാറാടി: ഹേമ സനൽ (ചെയർപേഴ്സൺ), ബിന്ദു ബേബി (വൈസ് ചെയർപേഴ്സൺ). വാളകം: സ്മിത സാബു (ചെയർപേഴ്സൺ), ഗീത സുരേഷ് (വൈസ് ചെയർപേഴ്സൺ). പായിപ്ര: സിനി സുധീഷ് (ചെയർപേഴ്സൺ), ഓമന ശശി (വൈസ് ചെയർപേഴ്സൺ). ആയവന: സിസിലി തോമസ് (ചെയർപേഴ്സൺ), ഷീല സാബു (വൈസ് ചെയർപേഴ്സൺ). കല്ലൂർക്കാട്: ടിന്റു വർഗീസ് (ചെയർപേഴ്സൺ), പി.കെ. അശ്വതി (വൈസ് ചെയർപേഴ്സൺ). മഞ്ഞളളൂർ: തങ്കമണി ജോർജ് (ചെയർപേഴ്സൺ), ഐഷബീവി (വൈസ് ചെയർപേഴ്സൺ), ആവോലി: സ്മിത സിനു (ചെയർപേഴ്സൺ), ജാൻസി റോബിൻ (വൈസ് ചെയർപേഴ്സൺ), ആരക്കുഴ: അമ്പിളി വിജയൻ(ചെയർപേഴ്സൺ), പി.കെ. സീന (വൈസ് ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.