മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 27,28 മാർച്ച് ഒന്ന് തീയതികളിൽ നടക്കും. 27ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യ ദർശനം, തുടർന്ന് അഭിഷേകം, ശംഖാഭിഷേകം, ഉഷപൂജ, 6ന് ഗണപതി ഹോമം, 6.30ന് കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, 10.30ന് ഉച്ചപൂജ, ധാര, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7.30ന് ചാക്യാർകൂത്ത്. 28ന് പൂജകൾ പതിവുപോലെ രാത്രി 7.30ന് നൃത്തസന്ധ്യ, 8.30ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള. മാർച്ച് ഒന്നിന് മഹാശിവരാത്രി പൂജകൾ പതിവുപോലെ വൈകിട്ട് 4.30 മുതൽ കാഴ്ച ശ്രീബലി, രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ, 12ന് മഹാശിവരാത്രി അഭിഷേകം, ഒരു മണിക്ക് ജഗ്ത് ഗുരു ആദിശങ്കരൻ ബാലെ. ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കിഷോർ ബി.ബി, സെക്രട്ടറി സുകുമാരൻ ടി.ഇ. എന്നിവർ അറിയിച്ചു.