കൊച്ചി: കിഴക്കമ്പലത്തെ ദളിത് സമുദായാംഗമായ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെട്ടു. സംഭവത്തിൽ കുന്നത്തുനാട് എം.എൽ. എയുടെയും പാർട്ടി നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി. എം. കപിക്കാടും പ്രസിഡന്റ് അഡ്വ. കെ. വി. ഭദ്രകുമാരിയും പറഞ്ഞു.