df

കൊച്ചി: ലഹരിമരുന്നിനെതിരെ കോർപ്പറേഷനിൽ പ്രാദേശിക ജാഗ്രതാസമിതികൾ രൂപീകരിക്കും. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും വരുന്ന കൗൺസിലർമാർ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് ജാഗ്രതാസമിതികൾക്ക് രൂപം നൽകുക. എക്സൈസ് വകുപ്പു പ്രതിനിധികളും സമിതിയിലുണ്ടാകും. കോർപ്പറേഷനിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എക്സൈസുമായി ചേർന്ന് ലഹരിമരുന്നിനെതിരെ ബോധവത്കരണ പരിപാടി നടത്തും. കോർപ്പറേഷൻ തലത്തിൽ ലഹരിവിമുക്തി കേന്ദ്രം ആരംഭിക്കാൻ സർക്കാരിന്റെ സഹായം തേടും. ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 9995966666 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.